Saturday
10 January 2026
31.8 C
Kerala
HomeKeralaപൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും ഇ- ഓഫീസിലേക്ക് ,' വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി പി...

പൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും ഇ- ഓഫീസിലേക്ക് ,’ വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യു ഡി മിഷൻ ടീം യോഗം തീരുമാനിച്ചു. സർക്കിൾ ഓഫീസുകളിലേയും ഡിവിഷൻ ഓഫീസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങി. സബ് ഡിവിഷൻ ഓഫീസുകളും സെക്ഷൻ ഓഫീസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.

 

പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ- ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൂർണ്ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാനും കഴിയും. വകുപ്പിനെ പേപ്പർ രഹിതമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.

 

ഈ സംവിധാനം നിലവിൽ വരുന്നതോടെ സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഇ- ഓഫീസിന് കീഴിലാകും. ചീഫ് എഞ്ചിനീയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയൽ നീക്കത്തിന് സാധാരണയായി ദിവസങ്ങൾ എടുക്കും. ഇ- ഫയൽ സിസ്റ്റത്തിൽ ഇത് പൂർണ്ണമായും ഒഴിവാക്കാം.

ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെ എങ്കിലും തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ- ഓഫീസ് സംവിധാനം നിലവിൽ വരുമ്പോൾ ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments