രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0
38

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് നിയമസഭയിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, മന്ത്രിമാരായ ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം.പി, എംഎല്‍എമാരായ മാത്യു ടി തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തിങ്കല്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഈ മാസം 29 നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 16 ആണ്. സൂക്ഷ്‌മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതല്‍ 4 വരെയാണ്‌ പോളിങ്.