Monday
12 January 2026
23.8 C
Kerala
HomeKeralaകനത്ത മഴ; തലസ്ഥാനത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; പി എസ് സി പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക

കനത്ത മഴ; തലസ്ഥാനത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; പി എസ് സി പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക

തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിൻകരയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി.

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു. വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. പെരിങ്ങമ്മലയിൽ കിണർ ഇടിഞ്ഞു താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു.

നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തിരുവനന്തപുരത്തേക്കും, നാഗർകോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

പി എസ് സി പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക

നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പൊലീസ്, ഫയർഫോഴ്സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി- മണലുവിള- മൂന്നുകല്ലിൻമൂട് വഴിയായിരിക്കും .

RELATED ARTICLES

Most Popular

Recent Comments