Sunday
11 January 2026
26.8 C
Kerala
HomeKeralaമുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവം; ഔഡി കാർ ചേസ് ചെയ്തതാണ്...

മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവം; ഔഡി കാർ ചേസ് ചെയ്തതാണ് അപകട കാരണമെന്ന് ഡ്രൈവറുടെ മൊഴി

മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ റഹ്മാനാണ് പൊലീസിന് മൊഴി നൽകിയത്. ഔഡി കാർ ചേസ് ചെയ്തതാണ് അപകട കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഔഡി കാർ പിറകെ പായുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകടം നടന്ന് നിമിഷങ്ങൾക്കകം കാർ അപകടസ്ഥലത്തെത്തി. കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇരുവരും മത്സരയോട്ടം നടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
ഈ മാസം ഒന്നാം തീയതി പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.

RELATED ARTICLES

Most Popular

Recent Comments