Monday
12 January 2026
33.8 C
Kerala
HomeIndia8 ഷട്ടറുകൾ തുറന്നു; തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

8 ഷട്ടറുകൾ തുറന്നു; തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, എന്നിവരാണ് സന്ദർശനം നടത്തുന്നത്. തേനി ജില്ലയിൽ നിന്നുള്ള 7 എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടാകും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എട്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. അതേസമയം ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.

മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കൻറിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments