ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് നടിയും ഷാരൂഖ് ഖാെന്റ സുഹൃത്തുമായ ജൂഹി ചൗള ആള്‍ ജാമ്യം നില്‍ക്കും.
താരപുരത്രന്‍ ഇന്ന് വൈകുന്നേരം ജയില്‍ മോചിതനാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ മോചനം നാളെയാകാനാണ് സാധ്യത.
14 കര്‍ശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി ഓഫീസില്‍ ഹാജരാകണം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുത്. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളില്‍ ഉള്‍പ്പെടരുത്. കേസില്‍ വിചാരണ ആരംഭിച്ചാല്‍ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളില്‍ പറയുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം.
വ്യാഴാഴ്ചയായിരുന്നു ആര്യന്‍ ഖാന് കേസില്‍ ജാമ്യം ലഭിച്ചത്. 22 ദിവസമായി ആര്‍തര്‍ റോഡ് ജയിലിലായിരുന്നു ആര്യന്. സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനും മോഡല്‍ മൂണ്‍മൂണ്‍ ധമേച്ചക്കും ബോംബെ ഹൈകോടതി ജാമ്യം നല്‍കിയിരുന്നു.