കേരള യൂണിവേഴ്സി​റ്റി ലൈബ്രറിയിലെ നൂതന ഡിജി​റ്റൽ സേവനങ്ങൾ

0
209

കേരള യൂണിവേഴ്സി​റ്റി ലൈബ്രറിയിലെ നൂതന ഡിജി​റ്റൽ സേവനങ്ങൾ ഇന്ന് വൈകിട്ട് മൂന്നിന് സെനറ്റ് ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. റേഡിയോ ഫ്രീക്വൻസി ഐഡിഫിക്കേഷൻ ഡി​റ്റക്ഷൻ സാങ്കേതികവിദ്യയും പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണോ എന്നറിയാലുള്ള ടച്ച് സ്‌ക്രീൻ ഇൻഫർമേഷൻ കിയോസ്‌കും ഷെൽഫുകളിൽ നിന്ന് വേഗത്തിൽ പുസ്തകങ്ങൾ കണ്ടെത്താൻ ഹാൻഡ് ഹെൽഡ് റീഡറും സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങൾ രജിസ്​റ്ററിൽ രേഖപ്പെടുത്താതെ പുറത്തുകടന്നാൽ അലാറം മുഴക്കുന്ന സെക്യൂരി​റ്റി ഗേ​റ്റ്, ഏതുസമയത്തും പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കാൻ കഴിയുന്ന ചെക്ക് ഇൻ ഡ്രോപ് ബോക്സ്, അംഗങ്ങൾക്കുള്ള ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ്, കാഴ്ചപരിമിതർക്കായി റിസോഴ്സ് സെന്റർ എന്നിവയുമുണ്ട്. 10 ലക്ഷത്തിലധികം ഡിജി​റ്റൽ ഓഡിയോ പുസ്തകങ്ങളും ഓൺലൈനായി ലഭ്യമാവും. വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്ക​റ്റ് നൽകുന്നതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈനിലാക്കുന്ന സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്​റ്റവും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ വി. പി. മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിക്കും.