മഹീന്ദ്രയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് എക്‌സ്യുവി700 ഡെലിവറികള്‍ ആരംഭിച്ചു

0
74

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് എക്‌സ്യുവി700 ഡെലിവറികള്‍ ആരംഭിച്ചിരിക്കുകയാണ്. എസ്യുവിക്കായി 65,000 -ലധികം ബുക്കിംഗുകള്‍ ലഭിച്ചതായും, പെട്രോള്‍ XUV700 -ന്റെ ഡെലിവറികള്‍ 2021 ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കുമെന്നും കഴിഞ്ഞയാഴ്ച മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നേരത്തെ തന്നെ വാഹനത്തിന്റെ ഡെലിവറി തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതുതായി ഡെലിവറി ചെയ്ത മഹീന്ദ്ര XUV700 -ന്റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതായി ടീം ബിച്ച്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഒമ്ബത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് . 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്‌സ്‌യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്ബ്, പുതിയ ഡിസൈനിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്ബന്നമാക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്‌.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്‌.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിങ്ങ് തുറന്ന് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്ബ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.