കൽക്കരി ക്ഷാമം : കോൾ ഇന്ത്യ ഓൺലൈൻ ലേലം നിർത്തിവെച്ചു

0
80

കൽക്കരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓൺലൈൻ ലേലം നിർത്തിവെച്ച്‌ കോൾ ഇന്ത്യ. താപവൈദ്യുതമേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.

വരാനിരിക്കുന്നത് സാമ്പത്തിക തകർച്ചയെന്ന് കമ്ബനികൾ അറിയിച്ചു. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിർത്തിവെക്കുന്നത് കമ്ബനികൾക്ക് കനത്ത സാമ്ബത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം തുടരുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ ലോഡ്ഷെഡിങ് അനിവാര്യമായി.

ആഭ്യന്തരമന്ത്രി അമിത് ഷാ ഊർജ കൽക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്ഷെഡിങ് തുടരുകയാണ്. ഝാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ് ക്ഷാമം. കൽക്കരി കിട്ടാതെ മഹാരാഷ്ട്രയിൽ 13 താപനിലയം അടച്ചു.