പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ് വണ്‍ പരീക്ഷക്ക് കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഏറ്റുമുട്ടലായി മാറിയതെന്നാണ് വിവരം.