കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനം ഏറ്റെടുത്ത് മാതൃകയായി മൗണ്ട് സീന

0
49

പാലക്കാട്‌: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനച്ചിലവുകള്‍ ഏറ്റെടുത്ത് മൗണ്ട് സീന ഗ്രൂപ്പ്‌. മൗ​ണ്ട് സീ​ന ഗ്രൂ​പ് ഓ​ഫ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​നും, പ​ത്തി​രി​പ്പ​ല ബൈ​ത്തു ശാ​രി​ഖ അ​ല്‍​ഹൈ​റി ട്ര​സ്​​റ്റും, മ​ക്കാ മ​സ്ജി​ദ് ചാ​രി​റ്റി ഗ്രൂ​പ്പും സം​യു​ക്ത​മാ​യാ​ണ് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 18 വ​യ​സ്സ് വ​രെ​യു​ള്ള മു​ഴു​വ​ന്‍ പ​ഠ​ന​വും ഏ​റ്റ​ടു​ത്ത​ത്.

ആഗസ്റ്റ്‌ 21നാ​ണ് അബ്ദുല്‍ റസാഖ് മരണപ്പെട്ടത്. ഇതോടെ നിര്‍ധനരായ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിരുന്നു. കുട്ടികളുടെ പഠനവും നിലയ്ക്കുമെന്ന് ഉറപ്പായപ്പോഴാണ് ഇത്തരത്തില്‍ ഒരു സഹായം കുടുംബത്തെ തേടിയെത്തിയത്. ആ​റ്, നാ​ല്, ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന റ​ന സാ​ദി​ഹ, റി​ഫ് ന​ഷി​റി​ന്‍, മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന റ​യാ​ന്‍ ഹ​ക്കീം എ​ന്നീ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും 18 വ​യ​സ്സ് വ​രെ​യു​ള്ള പ​ഠ​ന​ച്ചെ​ല​വാ​ണ് മൗ​ണ്ട് സീ​ന ഏ​റ്റെ​ടു​ത്ത​ത്. മൗ​ണ്ട് സീ​ന ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ല്‍ റ​ഹി​മാ​ന്‍ പ്ര​പദ്ധതിയുടെ പ്രഖ്യാ​പ​നം ന​ട​ത്തി.

അ​ബ്​​ദു​ല്‍ റ​സാ​ഖ് മ​രി​ച്ച​തോടെ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിയ കുടുംബത്തിന് മൗണ്ട് സീനയുടെ ഈ സഹായം ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവാണ്.