Monday
12 January 2026
23.8 C
Kerala
HomeKeralaആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ പോലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച അവ്യക്തമായ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

RELATED ARTICLES

Most Popular

Recent Comments