പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട മുന്‍ എസ് ഐ അറസ്റ്റില്‍. കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന് (60) ആണ് പിടിയിലായത്.
ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന് പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലം കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും.