Monday
12 January 2026
20.8 C
Kerala
HomeKeralaആയുഷ് മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകും. കോവിഡാനന്തര ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 5.17 കോടി രൂപയാണ്‌ പദ്ധതികൾക്കായി ചെലവ്‌ വരുന്നത്‌.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളെയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കിയത്. അതിന്റെ തുടർച്ചയായി ഈ സർക്കാർ 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തിയിട്ടുണ്ട്. ഈ വർഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തിൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്താനാണ്‌ ലക്ഷ്യമിടുന്നത്.

മഗളിർ ജ്യോതി, പത്തനംതിട്ട സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ ഇൻഫെർട്ടിലിറ്റി ക്ലീനിക്, 6 സ്ഥാപനങ്ങൾ കേരള അക്രഡിറ്റേഷൻ നേടിയതിന്റെ പ്രഖ്യാപനം, ആയുഷ് സേവനങ്ങൾ ഇനി ഇ-സഞ്ജീവനി വഴി, പത്തനംതിട്ടയിൽ ജില്ലാ മെഡിക്കൽ സ്റ്റോർ നിർമ്മാണം, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും, ഔഷധ സസ്യങ്ങൾക്കായി മൂന്ന് മോഡൽ നേഴ്‌സറികൾ, ഔഷധ സസ്യ പ്രദർശ ഉദ്യാനം, ഔഷധ സസ്യങ്ങൾക്കായി രണ്ട് വിത്ത് കേന്ദ്രങ്ങളുടെ നിർമ്മാണം, ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധസസ്യ നഴ്‌സറി, ഇൻസ്റ്റിറ്റ്യൂഷണൽ ഹെൽബൽ ഗാർഡൻ, കരുനാഗപ്പള്ളി ആയുർവേദ ആശുപത്രിയിൽ പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ആന്റണി രാജു, മറ്റ് ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments