Monday
12 January 2026
20.8 C
Kerala
HomeKeralaസിവിൽ സർവീസ്‌ പരീക്ഷയിൽ വിജയികളായ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

സിവിൽ സർവീസ്‌ പരീക്ഷയിൽ വിജയികളായ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

സിവിൽ സർവീസ്‌ പരീക്ഷയിൽ വിജയികളായ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാഫലം സംസ്ഥാനത്തിന് ഏറെ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യ 100 റാങ്കുകളിൽ പത്തിലേറെ മലയാളികളാണ് സ്ഥാനം പിടിച്ചത്.

മലയാളികളായ 42 ഓളം മത്സരാർത്ഥികൾ സിവിൽ സർവീസ് യോഗ്യത നേടി. ആറാം റാങ്ക്‌ നേടിയ തൃശൂർ സ്വദേശിനി കെ മീര രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചു. വടകര സ്വദേശി മിഥുൻ പ്രേംരാജ് 12ാം റാങ്കും മുംബൈ മലയാളി കരിഷ്‌മ നായർ 14ാം റാങ്കും നേടി. പി ശ്രീജ, അപർണ രമേശ്, അശ്വതി ജിജി, നിഷ, വീണ എസ് സുധൻ, അപർണ എം ബി, പ്രസന്നകുമാർ എന്നിവരാണ് ആദ്യ 100 റാങ്കിനുള്ളിൽ യോഗ്യത നേടിയ മറ്റുള്ളവർ.

മലയാളം ഐച്ഛിക വിഷയമായെടുത്ത്, മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷയെഴുതിയ തിരുവനന്തപുരം കരിക്കകം സ്വദേശിനി എസ് അശ്വതിയുടെ വിജയം സംസ്ഥാനത്തിന്റെ സവിശേഷ നേട്ടമായി. 481ാം റാങ്കാണ് അശ്വതി നേടിയത്. നിർമാണത്തൊഴിലാളിയായ പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളാണ് അശ്വതി.

256ാം റാങ്ക് നേടിയ എ എൽ രേഷ്‌മ‌ പ്ലസ്‌ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് സർക്കാർ സ്‌കൂളിലാണെന്ന പ്രത്യേകതകൊണ്ട് ശ്രദ്ധനേടി. കാഴ്‌‌ച‌പരിമിതി മറികടന്ന് കഴിഞ്ഞ വർഷം 804ാം റാങ്ക്‌ നേടിയ എസ് ഗോകുൽ ഇത്തവണ 357ാം സ്ഥാനത്തെത്തിയതും ഏറെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷയിൽ വിജയം നേടിയ എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നാടിന്റെ നന്മയ്‌ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

RELATED ARTICLES

Most Popular

Recent Comments