ആന്ധ്രപ്രദേശിന്റെ വടക്കന്‍ തീരദേശ ജില്ലകളിലും ഒഡീഷയിലെ തെക്കന്‍ ജില്ലകളിലും ചുഴലിക്കാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാവുമെന്നും അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചുഴലിക്കാറ്റിന് സമാനമായ കാറ്റ് രണ്ട് ദിവസത്തേക്ക് തുടരും. ഞായറാഴ്ചയോടെ കാറ്റ് മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗം കൈവരിക്കുമെന്നും തിങ്കളാഴ്ചയോടെ ഇതിന്റെ പ്രഭാവം കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഇതുമൂലം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഛത്തീസ്ഗഢിലും തെലങ്കാനയിലും മഴയുണ്ടാകും. തൊഴിലാളികള്‍ മീന്‍പിടിത്തിന് പോകരുതെന്നും കടലിലുള്ളവര്‍ ശനിയാഴ്ചയോടെ തീരത്ത് തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കി.