Monday
12 January 2026
20.8 C
Kerala
HomeIndiaആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു.

ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു.

ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. ആദിത്യ ബിര്‍ല സണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റാണ് ഐപിഒയ്ക്കൊരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ പ്രാരംഭ ഓഹരി വില്‍പ്പന നടക്കും. ഐപിഒയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രേഖകളിലുള്ള വിവരമനുസരിച്ച്, കനേഡിയന്‍ സ്ഥാപനമായ സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ അവരുടെ കയ്യിലുള്ള 12.56 ശതമാനം ഓഹരികള്‍ ഐപിഒയില്‍ വില്‍ക്കും. ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമേ വില്‍ക്കുകയുള്ളൂ.നിലവില്‍ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റേതും ബാക്കി 49 ശതമാനം സണ്‍ ലൈഫിന്റേതുമാണ്.

RELATED ARTICLES

Most Popular

Recent Comments