ജലമെട്രോ: ടെർമിനൽ ഉദ്‌ഘാടനം ഇന്ന്

0
62

ജലമെട്രോയുടെ ആദ്യപാതയും ടെർമിനലുകളും തിങ്കളാഴ്ച പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വൈറ്റില ജലമെട്രോ ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും.

ജലമെട്രോയുടെ വൈറ്റിലമുതൽ കാക്കനാട് ഇൻഫോ പാർക്കുവരെയുള്ള പാതയാണ്‌ ഉദ്ഘാടനം ചെയ്യുന്നത്. മാർച്ചിൽ ജലമെട്രോ ജനങ്ങൾക്ക്‌ തുറന്നുകൊടുക്കും. 78.6 കിലോമീറ്ററിൽ 15 പാതകളിലാണ്‌ സർവീസ്. 38 സ്റ്റേഷനുണ്ട്‌. 678 കോടിയാണ് പദ്ധതിച്ചെലവ്. പേട്ട–എസ്എൻ ജങ്‌ഷൻ മെട്രോ നിർമാണത്തിന്റെ ഭാഗമായാണ്‌ പനംകുറ്റി പാലം നിർമിച്ചത്‌.

തേവര–പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ കനാലുകൾ പുനരുദ്ധരിച്ച്‌ ഗതാഗതയോഗ്യമാക്കുകയാണ്‌ ലക്ഷ്യം. 1500 കോടി രൂപ ചെലവഴിച്ച്‌ സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയിൽപ്പെടുത്തിയാണ്‌ കനാലുകൾ നവീകരിക്കുന്നത്.