അഫ്ഗാനിസ്താനിലെ കാബൂള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ മാറ്റിയ താലിബാൻ നടപടിയിൽ പ്രതിഷേധിച്ച് 70 അധ്യാപകര്‍ രാജിവെച്ചു. രാജിവെച്ചവരിൽ പ്രഫസര്‍മാരും അസിസ്റ്റന്റ് പ്രഫസര്‍മാരും ഉൾപ്പെടുന്നു. പിഎച്ച്‌ഡി ഹോള്‍ഡര്‍ മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ മാറ്റി പകരം ബിഎ ഡിഗ്രിക്കാരനായ മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിനെയാണ് താലിബാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സര്‍വകലാശാലയില്‍നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. 2020 ല്‍ രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അന്ന് പുതിയ ചാന്‍സലര്‍ പിന്തുണച്ചിരുന്നു. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ പേരിലുള്ള സര്‍വകലാശാലയുടെ പേര് താലിബാന്‍ നേരത്തെ മാറ്റിയിരുന്നു.