ആഴിമല തീരത്ത് സെല്‍ഫി: യുവാവ് കടലില്‍ വീണ്​ മരിച്ചു

0
80

ആഴിമല തീരത്ത് പാറക്കൂട്ടത്തില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ യുവാവ് കടലില്‍ വീണ് മരിച്ചു. തിരുവല്ലം ടി സി 35/22 29-ല്‍ വലിയ കുന്നുംപുറത്ത് വീട്ടില്‍ മണിയന്റെയും തങ്കമണിയുടെയും മകന്‍ ജയക്കുട്ടന്‍ (35) ആണ് മരിച്ചത്. ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൂവാറില്‍ കൂട്ടുകാരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത്​ മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനെത്തിയവരായിരുന്നു ഇവർ. പാറക്കൂട്ടത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതിയ ജയക്കുട്ടന്‍ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തിരച്ചില്‍ നടത്തുന്നതിനിടെ അരമണിക്കൂറിനുള്ളില്‍ മൃതദേഹം കരക്കടിഞ്ഞു. എന്‍ജിനീയറിങ്​ ബിരുദധാരിയായ ജയക്കുട്ടന്‍ ബിസിനസ് ട്യൂഷനും കാറ്ററിങ്​ സര്‍വിസും നടത്തി വരികയായിരുന്നു. അഖില്‍, മനു എന്നിവര്‍ സഹോദരൾ.