ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് ഉയര്‍ന്നു

0
61

പാലക്കാട്: ജില്ലയില്‍ രണ്ടാഴ്ചയായി അതിശക്തമായ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. മലമ്ബുഴ ഡാമില്‍ 111.75 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.

115.06 ആണ് ഡാമിന്റെ സംഭരണ ശേഷി. 108.204 സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 106.89 ആണ് രേഖപ്പെടുത്തിയത്.മഴ ശക്തിപ്രാപിക്കുന്നതോടെ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ജില്ലയില്‍ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിരിക്കുന്നതിനാല്‍ മഴ തുടരുന്നത് കര്‍ഷകരെ ആശങ്കയില്‍ ആക്കുന്നു.