Saturday
20 December 2025
21.8 C
Kerala
HomeIndiaനാളത്തെ നീറ്റ് പരീക്ഷ: ‌പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

നാളത്തെ നീറ്റ് പരീക്ഷ: ‌പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

 

നാളെ നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക്കി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് നേരത്തേ തന്നെ എടുത്തിരുന്നവർ പുതിയതു ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം.
ഔദ്യോഗിക വെബ്‌സൈറ്റായ http://ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. നേരത്തേ വന്ന അഡ്മിറ്റ് കാർഡിന്റെ രണ്ടാം പേജിൽ മറ്റു വിവരങ്ങൾ മറഞ്ഞുപോകാതെ പോസ്റ്റ് കാർഡ് സൈസ് (6”x4”) കളർ ഫോട്ടോ ഒട്ടിക്കാൻ പ്രയാസമുണ്ടായിരുന്നു. ഇതിനാലാണ് പുതുക്കിയ കാർഡ് ലഭ്യമാക്കിയിരിക്കുന്നത്.
എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്.

RELATED ARTICLES

Most Popular

Recent Comments