ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റില്‍

0
32

 

പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു പ്രകാശ് (22) അഖില്‍ജയന്‍ (26) എന്നിവരെയാണ് വടശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച ഒഴുകിനശ്ശേരിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ബൈക്കുമായി രക്ഷപെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.