ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

0
55

 

ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും ബിജെപി നേതാവുമായ ആത്മറാം ടോമറിനെ ബിജ്‌റൗളിലുള്ള വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് ചുറ്റും ഒരു തുണി കൊണ്ട് വരിഞ്ഞുമുറുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൊബൈല്‍ ഫോണും കാറും മോഷണം പോയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ ടോമറിനെ ശ്വാസം മുട്ടിച്ചു കൊന്നതായിരിക്കാമെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മറാം ടോമറിന്റെ ഡ്രൈവര്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു ടോമറിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.