Friday
2 January 2026
23.1 C
Kerala
HomeKeralaവനം വകുപ്പ് പിആര്‍ഓ ചുമതലയേറ്റു

വനം വകുപ്പ് പിആര്‍ഓ ചുമതലയേറ്റു

 

വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു. കഴിഞ്ഞ നാലു വര്‍ഷമായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ പബ്ലിസിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്. സെക്രട്ടേറിയറ്റ് പിആര്‍ഡ് പ്രസ് റിലീസ് വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ പിആര്‍ഡി വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലേബര്‍ കമ്മീഷണറില്‍ നിന്നും സദ് സേവന രേഖയും ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments