പാലാ ബിഷപ്പിനെ കുര്‍ബാന ചൊല്ലാന്‍ നീ പേടിപ്പിക്കേണ്ട- വി ഡി സതീശനെതിരെ ക്രിസ്തീയ സഭ

0
39

 

നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാല ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ക്രിസ്തീയ സഭ. പാലാ ബിഷപ്പിനെ കുര്‍ബാന ചൊല്ലാന്‍ നീ പഠിപ്പിക്കേണ്ടെന്ന് ഡി സി എഫ് കേരള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇവിടെ ഏതെങ്കിലും മത വിഭാഗത്തെ ആരും പറഞ്ഞില്ല. ജിഹാദികള്‍ എന്നു പറഞ്ഞതേ ഏതെങ്കിലും മത വിഭാഗത്തിലുള്ളവര്‍ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ അവരെ ഭയപ്പെടുക തന്നെ വേണം, കാരണം അവര്‍ വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്ന തീവ്രവാദികള്‍ തന്നെയാണ്. അതു പറയുമ്പോൾ താനും ആ കൂടെ കിടന്ന് ഈന്തപ്പഴത്തിന്റെ മാധുര്യം നുകര്‍ന്ന് തുള്ളി ചാടിയിട്ട് കാര്യമില്ലെന്നും പോസ്റ്റിൽ പറയുന്നു.

കുറച്ചു നാളുകളായി വോട്ടു ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ടുള്ള മുസ്‌ലിം പ്രീണനമാണല്ലോ കോണ്‍ഗ്രസിന്റെ ലക്ഷ്യം. തീവ്രവാദികളുടെ ഫണ്ട് വാങ്ങി സഭയെ താറടിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത യിലെ വിമത വിഭാഗത്തിന്റെ വക്താവ് കൂടിയാണ് പ്രതിപക്ഷനേതാവ് എന്നത്
അങ്ങാടിപ്പാട്ടാണ്. വി ഡി സതീശന്‍ കാണ്‍ഗ്രസിന്റെ കാര്യം നോക്കിയാല്‍ മതി. ബിഷപ്പുമാര്‍ രാഷ്ട്രീയം പറയണ്ട എന്ന് താന്‍ തന്നെ പറഞ്ഞതിന്റെ മറുവശം ആണിത് എന്ന്.. മനസിലാക്കാവുന്നതേ ഉള്ളൂ. വിശ്വാസികളോട് എന്ത് പറയണമെന്നും അവരെ എങ്ങനെ നേര്‍വഴിക്ക് നയിക്കണമെന്നും തീരുമാനിക്കുന്നത് ഇന്ദിരാ ഭവനില്‍ നിന്നുമല്ല.
ബിഷപ്പ് ഒരു നഗ്‌ന സത്യം വിളിച്ചു പറഞ്ഞപ്പോ വല്ലാതെ പൊള്ളി അല്ലെ? ബിഷപ് പറഞ്ഞത് ജിഹാദികളെ കുറിച്ചാണ്. അതിന് ബാക്കിയുള്ളവര്‍ എന്തിനാ ഇങ്ങനെ വേവലാതിപ്പെടുന്നത്. ജിഹാദികള്‍ മാത്രം വേവലാതിപ്പെട്ടാല്‍ പോരെ? ഈ വിഷയത്തെ മുസ്ലിം സമുദായം ഏറ്റെടുക്കും എന്ന് കരുതുന്നില്ല. ഉണ്ടെങ്കില്‍, അതു് ഗൗരവം തന്നെയാണ്. ഇനി ആരേലും സത്യം പറഞ്ഞാല്‍ ഉടന്‍ അയാളെ പിടിച്ചു സംഘി ആക്കും..അതാണല്ലോ ഇപ്പോള്‍ കപട മതേതരക്കാരുടെ സ്ഥിരം ജോലി. അല്ലാതെ വസ്തുതകള്‍ എന്താണ് എന്ന് അന്വേഷിക്കാന്‍ ആരും തയ്യാറല്ലെന്നും പോസ്റ്റിൽ പറയുന്നു.