വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്.
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ്പി കെ ബി രവി പറഞ്ഞു. സ്ത്രീ പീഡനവും ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
102 സാക്ഷികളാണ് കേസില്‍ ഉള്ളത്. 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാണ്. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്.