Thursday
18 December 2025
24.8 C
Kerala
HomeKeralaരമേശ് ചെന്നിത്തലയുടെ ജാഥയിൽ പങ്കെടുക്കാൻ സർവീസ് ചട്ടങ്ങൾ ലംഘിച്ച പോലീസുകാർക്ക് സസ്പെൻഷൻ

രമേശ് ചെന്നിത്തലയുടെ ജാഥയിൽ പങ്കെടുക്കാൻ സർവീസ് ചട്ടങ്ങൾ ലംഘിച്ച പോലീസുകാർക്ക് സസ്പെൻഷൻ

രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ജാഥയെ സ്വീകരിക്കാൻ സർവീസ് ചട്ടങ്ങൾ ലംഘിച്ചെത്തിയ  പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തു. ഐശ്വര്യ കേരള യാത്ര എറണാകുളത്തെത്തിയപ്പോൾ ജില്ലയിലെ അഞ്ച് പൊലീസുകാർ ചെന്നിത്തലയെ ഷാളണിയിച്ചു സ്വീകരിക്കുകയായിരുന്നു.  ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
എഎസ്ഐമാരായ ഷിബു ചെറിയാൻ (കൺട്രോൾ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സ്‌), എം വി ബിജു (കല്ലൂർക്കാട്‌ പൊലീസ്‌ സ്‌റ്റേഷൻ) എന്നിവരും സിപിഒമാരായ സിൽജൻ (ഡോഗ്‌ സ്‌ക്വാഡ്‌ കളമശേരി), ദിലീപ്‌ സദാനന്ദൻ (തൃപ്പൂണിത്തുറ ക്യാമ്പ്‌) എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ്
സർവീസിലുള്ള പൊലീസുകാർ  ചട്ടവിരുദ്ധ സ്വീകരണം നൽകിയത്. ചെന്നിത്തല, കെപിസിസി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡണ്ട്‌ ടി ജെ വിനോദ്‌ തുടങ്ങിയവർക്കൊപ്പം ഇവർ ചിത്രവുമെടുത്തു.
സർക്കാർ ജീവനക്കാർ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നാണ്‌ സർവീസ്‌ ചട്ടം. പൊലീസുകാർക്ക്‌ കൂടുതൽ കർശനമായ വ്യവസ്ഥയുണ്ട്‌. സ്വീകരണത്തെപ്പറ്റി സിറ്റി പൊലീസ്‌ കമ്മീഷണർ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഇന്റലിജൻസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

 

RELATED ARTICLES

Most Popular

Recent Comments