Breaking… ജയിച്ചാൽ ബി ജെ പി യിലേക്ക്, കോൺഗ്രസിനെ ലക്‌ഷ്യം വെച്ച് കേരളത്തിൽ ബി ജെ പി യുടെ പുതിയ നീക്കം

0
83

-അനിരുദ്ധ് പി.കെ 

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂടുപിടിച്ചതോടെ സ്തനാർത്ഥികളെ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് ബി ജെ പി യും കോൺഗ്രസ്സും.എൽ ഡി എഫ് സർക്കാർ ഭരണത്തുടർച്ച ഉറപ്പാക്കുന്ന സാഹചര്യത്തിൽ എന്ത് രാഷ്ട്രീയ നീക്കം നടത്തിയും അതിന് തടയിടാനാണ് കോൺഗ്രസ് ബി ജെ പി നീക്കം. സോളാർ കേസിൽ സി ബി ഐ നിലപാട് വ്യക്തമാകാത്തതും ശബരിമല വിഷയത്തെയും, പി എസ് സി ക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളെയും ഇരു മുന്നണികളും ചേർന്ന് ഏറ്റെടുക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഡൽഹിയിൽ നടന്ന ഉന്നത നേതാക്കളുടെ യോഗത്തിൽ തീരുമാനിക്കപ്പെട്ടതിനനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

ബി ജെ പി ക്ക് സ്വാധീനമുള്ളതും എന്നാൽ ഒറ്റയ്ക്കു ജയിക്കാൻ കഴിയാത്തതുമായ മണ്ഡലങ്ങളിൽ കോൺഗ്രസിനെയും, കോൺഗ്രസിന് സ്വാധീനമുള്ളിടത്തും എന്നാൽ ജയിക്കാൻ കഴിയാത്തിടത്തും ബി ജെ പി യെ സഹായിക്കാനുമാണ് യോഗത്തിൽ തീരുമാനമായത്. എന്നാൽ രാഷ്ട്രീയ നാടകത്തിൽ കോൺഗ്രസിനെ വെല്ലുന്ന പാരമ്പര്യമുള്ള ബി ജെ പി ഒരു മുഴം നീട്ടിയെറിയുകയാണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ബി ജെ പി ദേശിയ അധ്യക്ഷന്റെ കേരളം സന്ദര്ശനത്തിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത് എന്നാണ് സൂചന.

ബി ജെ പി അനുഭവികളായ പൊതു സമൂഹത്തിൽ അറിയപ്പെടുന്നവരെ കോൺഗ്രസിലേക്കെത്തിച്ച് അവർക്ക് സീറ്റ് ഉറപ്പാക്കാൻ നേരത്തെ ഡൽഹിയിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ സമ്മർദം ചെലുത്തും. ജയിച്ചു കഴിഞ്ഞാൽ പൈസ നൽകാതെ തന്നെ ഇവരെ ബി ജെ പി യിലേക്ക് എത്തിക്കാനാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. സംസ്ഥാനത്ത് എം എൽ എ മാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബിജെപി യുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഒറ്റയ്ക്ക് മത്സരിച്ചാൽ നിലവിലുള്ള സീറ്റ് പോലും നില നിർത്താൻ ബി ജെ പി ക്ക് കഴിയില്ല. ഈ സാഹചര്യം മനസിലാക്കിയാണ് ദേശിയ അധ്യക്ഷൻ പങ്കെടുത്ത നേതൃയോഗത്തിൽ ഇത്തരമൊരു നീക്കത്തിന് ബി ജെ പി തയ്യാറെടുക്കുന്നത്.