നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

0
65

നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു വിവാഹം.

ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്.

ഇന്നലെയാണ് ബാല സോഷ്യല്‍ മീഡിയയിലൂടെ വിവാഹ റിസപ്‌ഷന്‍ ആരാധകരെ അറിയിച്ചത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷന്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച്‌ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.