ചരിത്ര കൗൺസിലിന്റെ വെബ്‌സൈറ്റിൽ സവർക്കറെ തിരുകിക്കയറ്റി, നെഹ്‌റു പുറത്ത് പ്രതിഷേധം ശക്തമാകുന്നു

0
56

ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചിന്റെ വെബ്‌സൈറ്റിലാണ് സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ ആർ എസ് എസ് ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരുടെ ചിത്രങ്ങളിൽ നിന്നും ജവാഹർലാൽ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കി. ആർ എസ് എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ചരിത്രത്തിന്റെ കാവിവത്കരണത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഇടതുപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിന്ദയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആർ എസ് എസ്സും ബി ജെ പി സർക്കാരും ചേർന്ന് മാറ്റിയെഴുതുകയാണ്. ഈ ചരിത്ര അപനിർമ്മിതിക്കായി പ്രത്യേക പദ്ധതി നടപ്പാക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കേരളത്തിലെ മലബാർ കലാപത്തെയും, വാഗൺ ട്രാജഡിയിൽ മരിച്ച രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും പുറത്തക്കിയതിന് പിന്നാലെയാണ് ഐ സി എച്ച് ആറിന്റെ വെബ്‌സൈറ്റിൽ നിന്നും സവർക്കറെ തിരുകിക്കയറ്റി നെഹ്‌റുവിനെ പുറത്താക്കിയത്.