Sunday
11 January 2026
26.8 C
Kerala
HomeKeralaതദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം, മുട്ടാറിലും, പഴേരിയിലും എൽ ഡി എഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം, മുട്ടാറിലും, പഴേരിയിലും എൽ ഡി എഫ്

തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുന്നേറ്റം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ ജയിച്ചു കയറി. യു ഡി എഫിന്റെ കുത്തക വാർഡുകൾ പലതും എൽ ഡി എഫ് പിടിച്ചെടുത്തു.ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഐ എം സ്വതന്ത്രന്‍ ആന്റണി (മോനിച്ചന്‍)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു അഞ്ചാംവാര്‍ഡ്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ തിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിനാണ് വിജയിച്ചു.

കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡ് പല്ലൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്.

RELATED ARTICLES

Most Popular

Recent Comments