Wednesday
17 December 2025
25.8 C
Kerala
HomeKeralaകോവിഡ് വാക്‌സിനേഷന്‍ ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വാക്‌സിനേഷന്‍ ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിചാണ് കേസ് എടുത്തത് .ഇതിന്റെ പിന്നില്‍ ആരെക്കെ ആണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയാതായി മന്ത്രി പറഞ്ഞു .

പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ വിഭാഗത്തിൽ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം.

 

എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുത് എന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

 

RELATED ARTICLES

Most Popular

Recent Comments