‘കൂ’ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കറുടെ മുന്നറിയിപ്പ്

0
58

ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ. കൂ ആപ്പിൽ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആപ്ലിക്കേഷൻ ചോർത്തുന്നുണ്ടെന്നും ആൻഡേഴ്‌സൺ ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് സഹിതം കുറിപ്പിട്ടു.

എലിയറ്റ് ആൻഡേഴ്‌സൺ എന്ന വ്യാജപേരിൽ അറിയപ്പെടുന്ന ഹാക്കർ നേരത്തെ ആധാർ കാർഡിന്റെയും ആരോഗ്യ സേതു ആപ്ലിക്കേഷന്റെയും സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇ-മെയിൽ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോർത്തുന്നത് എന്ന് ആൻഡേഴ്‌സൺ പറയുന്നു. കമ്പനിയുടെ ഡൊമൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.