Tuesday
30 December 2025
25.8 C
Kerala
HomeKeralaസംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി

സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി

സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാല്‍ അന്ന് തന്നെ പിസിആര്‍ പരിശോധന നടത്തണം. കണ്ടെയിന്‍മെന്റ് മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു. സമ്പര്‍ക്ക പട്ടികയില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര ജീവനക്കാരും പിസിആര്‍ പരിശോധന നടത്തണം. പരോളില്‍ പോകുന്നതോ തിരികെ വരുമ്പോഴോ തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വന്നുപോയ ആള്‍ക്ക് വീണ്ടും ലക്ഷണങ്ങള്‍ വന്നാല്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

RELATED ARTICLES

Most Popular

Recent Comments