Wednesday
17 December 2025
24.8 C
Kerala
HomeVideosകേരളത്തിൽ 25 അടിയിൽ മെസ്സിയുടെ ശിൽപം അന്തം വിട്ട് ആരാധകർ

കേരളത്തിൽ 25 അടിയിൽ മെസ്സിയുടെ ശിൽപം അന്തം വിട്ട് ആരാധകർ

സ്പോർട്സ് ഐറ്റ്റംസ് ഉപയോഗിച്ച് മെസ്സി ചിത്രം
കോപ്പ അമേരിക്ക നേടിയ അർജന്റീന യുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി മതിലകം മതിൽ മൂലയിലുള്ള പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തിൽ ചിത്രം നിർമിച്ചിരിക്കുന്നത് പ്ലെ ഗെയിംസ് ന്റെ ഉടമസ്ഥൻ അഷറഫ് പടിയത്തിന്റെ സഹകരത്തോടെ ഫുട്ബോളും ജഴ്സിയും ബൂട്ടും തുടങ്ങിയ നിരവധി കായിക ഉപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്.

കലാകാരൻ ഡാവിഞ്ചി സുരേഷാണ് ചിത്രം നിർമിച്ചത്. ഡാവിഞ്ചി സുരേഷിന്റെ 100മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും തീർക്കുന്നതിന്റെ എഴുപതാമത്തെ മീഡിയമാണ് സ്പോർട്സ് ഐറ്റ്റംസ് ചുമരിലും തറയിലുമായി എട്ടു മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത് പ്രത്യേകമായ ഒരു വ്യൂ പോയിന്റിൽ ക്യാമറയിലൂടെ നോക്കുമ്പോഴാണ് ചിത്രത്തിന് പൂർണത കൈവരുന്നത്

RELATED ARTICLES

Most Popular

Recent Comments