Saturday
20 December 2025
22.8 C
Kerala
HomeArticlesരാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനം മദ്യപാനം മൂലമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ്

രാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനം മദ്യപാനം മൂലമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ്

കഴിഞ്ഞവര്‍ഷം രാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനം മദ്യപാനം മൂലമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളില്‍ ഇത് 23 ശതമാനമാണ്. അന്നനാളം, കരള്‍, ബ്രെസ്റ്റ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുകയില പോലുള്ള മറ്റ് വസ്തുക്കളുടെ ഉപയോഗം കാരണമുണ്ടാകുന്ന കാന്‍സറിനെ മദ്യപാനം കൂടുതല്‍ ഗുരുതരമാക്കുന്നു. പ്രതിദിനം രണ്ട് പെഗ് മദ്യം കഴിക്കുന്നത് മിതമായ മദ്യപാനമെന്നാണ് കണക്കാക്കുന്നത്. ആറ് പെഗുവരെ കഴിക്കുന്നത് അപകടകരമായ മദ്യപാനമാണെന്നും ആറ് പെഗിന് മുകളില്‍ കഴിക്കുന്നത് അതീവ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സറിന് കൂടുതല്‍ കാരണമാകുന്നത് ഇത്തരത്തിലുള്ള അമിത മദ്യപാനമാണ്. അമിത മദ്യപാനം 39ശതമാനം പേര്‍ക്കാണ് കാന്‍സര്‍ വരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ മിതമായ മദ്യാപാനം കാരണം 14 ശതമാനം പേര്‍ക്കും രോഗം വന്നിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

Most Popular

Recent Comments