സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്നാട്ടിൽ കലാപത്തിനുള്ള കോപ്പു കൂട്ടി ബിജെപി. ഒരു തരത്തിലും തമിഴ്നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ബിജെപി സംസ്ഥാന വിഭജനത്തിന്റെ മറവിൽ കലാപമുണ്ടാക്കി രാഷ്ട്രീയ വേരോട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയുമെയെന്നാണ് ഇപ്പോൾ നോക്കുന്നത്. മാസങ്ങൾക്ക് മുമ്പേ കേന്ദ്രസർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും ചേർന്ന് എടുത്ത തീരുമാനം കഴിഞ്ഞ ദിവസം സംഘപരിവാർ അനുകൂല പാത്രത്തിൽ വാർത്തായതോടെയാണ് പുറത്തറിയുന്നത്. ആർഎസ്‌എസ് അനുകൂല തമിഴ്‌പത്രം ‘ദിനമലർ’ ശനിയാഴ്‌ച കൊങ്കുനാട് രൂപീകരണത്തെക്കുറിച്ച് മുഖ്യവാർത്ത അവതരിപ്പിച്ച് അതിന് തുടക്കമിട്ടു. ബിജെപി എംഎൽഎയും വനിതാവിഭാഗം ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസൻ ട്വിറ്ററിലൂടെ ഇത് ചർച്ചയാക്കി