ജാതിവിവേചനം: മദ്രാസ് ഐഐടിയിലെ മലയാളി അധ്യാപകൻ രാജിവെച്ചു

0
80

 

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ജാ​തി​വി​വേ​ച​ന​മെ​ന്ന് ആ​രോ​പി​ച്ച് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു. ഹു​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് (എ​ച്ച്എ​സ്എ​സ്) വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ൻറ് പ്രൊ​ഫ. വി​പി​ൻ പി. ​വീ​ട്ടി​ലാ​ണ് രാ​ജി​വെ​ച്ച​ത്.

2019 മു​ത​ൽ നേ​രി​ട്ട​ത് ക​ടു​ത്ത ജാ​തി വി​വേ​ച​ന​മാ​ണെ​ന്ന് ഇ-​മെ​യി​ൽ മു​ഖേ​ന വ​കു​പ്പ് മേ​ധാ​വി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ വി​പി​ൻ പ​റ​യു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന ജാ​തി​വി​വേ​ച​ന​ത്തെ​കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്ക​ണ​മെ​ന്നും വി​പി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ, മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് മ​രി​ച്ച​ത്. ലാ​ബി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.