Wednesday
17 December 2025
26.8 C
Kerala
HomeIndiaരാജ്യത്ത് 54,069 പേര്‍ക്ക് കോവിഡ്; 1,321 മരണം

രാജ്യത്ത് 54,069 പേര്‍ക്ക് കോവിഡ്; 1,321 മരണം

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 50,848 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു അത്.

ഇന്ന് 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,82,778 ആയി. 24 മണിക്കൂറിനിടെ 1,321 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,91,981 ആയി. 24 മണിക്കൂറിനിടെ 68,885 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,90,63,740 ആയിട്ടുണ്ട്. നിലവില്‍ 6,27,057 സജീവ കേസുകളാണുള്ളത്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറയുകയാണ്. 2.91 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 17 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്നത്.

RELATED ARTICLES

Most Popular

Recent Comments