ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നജീറ മോൾ (22) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്.
മേയ്15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്.