മുംബൈയിലെ എല്ലാ തെരുവ് നായകൾക്കും ഇനി ക്യുആർ കോഡ്

0
290

മുംബൈയിലെ തെരുവു നായകളെ മുഴുവൻ ക്യുആർ കോഡ് കോളറുകൾ ഉപയോഗിച്ച് അടയാളപ്പെടുത്താൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി)തീരുമാനിച്ചു. അതുവഴി നായകളെ ജിയോ ടാഗ് ചെയ്യാനും പുറത്തുനിന്ന് എത്തിയവയെ തിരിച്ചറിയാനും വാക്സിനേഷനും മറ്റ് ഡാറ്റയും സൂക്ഷിക്കാനും സഹായകമാകും. കഴിഞ്ഞ മാസം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ബി.എം.സി ഇതിന്റെ പൈലറ്റ് പദ്ധതി പൂർത്തിയാക്കിയത്.

എല്ലാ തെരുവ് നായകൾക്കും ക്യുആർ കോഡ് കോളർ ഘടിപ്പിക്കുന്ന പ്രക്രിയ അടുത്ത വർഷം റാബിസ് വാക്സിനേഷൻ ഡ്രൈവിൽ ആരംഭിക്കും. നായകളുടെ കണക്കെടുപ്പും അടുത്ത വർഷം ആരംഭിക്കും. പേവിഷബാധ വാക്സിനേഷൻ സമയത്ത് നായയുടെ കഴുത്തിൽ ഒരു ടാഗ് കെട്ടും. അതിൽ വാക്സിനേഷൻ എപ്പോൾ നൽകി, സ്ഥലം, നായക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന വ്യക്തി എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങളടങ്ങിയ ഒരു ടാഗ് ഉണ്ടാകും.