സ്വന്തം കണക്കുകൾ ആദ്യം പുറത്തുവിട് കുഴൽനാടാ

0
578

മാത്യു കുഴൽ നാടൻ്റെ കുടുംബ വീടിൻ്റെ മതിൽ നിർമ്മിച്ചത് PWDയുടെ റോഡ് കൈയ്യേറി ഓടയുടെ പുറത്ത് ആണ് എന്ന് വാർത്ത വരുന്നുണ്ട്, ആ ഓടയുടെ താഴെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്ന് പോകുന്നതായും വാർത്ത ഉണ്ട് . ആണെങ്കിൽ ഗുരുതരമായ കുറ്റം അല്ലേ താങ്കൽ ചെയ്തത്, അതിൽ എന്താണ് പറയാൻ ഉള്ളത് ?

താങ്കൾക്കതിരെ മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ച പരാതിയിൽ അദ്ദേഹം അന്വേഷണം ആരംഭിച്ചതാണോ ഇപ്പോൾ മന്ത്രിയുടെ ഭാര്യക്കെതിരെ ഇറങ്ങിതിരിക്കാൻ കാരണം?

താങ്കളുടെ കുടുംബ വീട്ടിലെ നിലം എന്ന നിർവചനത്തിലുള്ള ഭൂമി താങ്കൾ തരം മാറ്റി മണ്ണിട്ട് നികത്തിയത് റവന്യു അധികാരികളിൽ നിന്ന് അനുമതി വാങ്ങിയിരുന്നോ ? 2008ലെ കേരള നെൽവയൽ / തണ്ണീർ തട നിയമ പ്രകാരം കുഴൽ നാടൻ ചെയ്തത്‌ ക്രൈം ആണ് ,എന്താണ് വിശദീകരണം ?

1, ചിന്നകനൽ വില്ലേജിൽ ഇപ്പൊൾ വിവാദമായ മാത്യുവിന്റെ റിസോർട്ട്‌ വാങ്ങിയത്‌ 2021 മാർച്ച് 18നാണു . അതിന്റെ തുകയായ്‌ സ്റ്റാംബ്‌ പേപ്പറിൽ കാണിചിട്ടുള്ളത്‌ ഏകദേശം 1.90 കോടി രൂപയാണു. അതായത്‌ 1.90 കോടി രൂപയുടെ നികുതിയാണു സർക്കാരിനു നൽകിയത്‌ .തൊട്ടടുത്ത ദിവസം അതായത് 19 തീയതി MLA സ്ഥാനത്തേക്ക്‌ മൽസരിക്കാൻ സത്യവാങ്മൂലം കൊടുത്തത്‌ ( cost of land at the time of purchase ) ഇതേ ഭൂമിക്ക്‌ 3.5 കോടി രൂപ എന്നാണു !! . 24 മണിക്കൂറിനകം ഭൂമിയുടെ വില ഇരട്ടിയിധികം ആയത് എങ്ങനെയാണ് ?

വീണ ജിഎസ്ടി അടച്ചില്ല എന്ന് താങ്കൾ പറയുന്നു ,നികുതി അടച്ചു എന്ന് എ കെ ബാലനും പറയുന്നു .വീണയുടെ കമ്പനി രജിസ്ടർ ചെയ്തിരിക്കുന്നത് ബാംഗ്ലൂർ ആണ്. ജി എസ് ടി അടച്ചോ എന്ന് പരിശോധിക്കാൻ കർണ്ണാടക ധനകാര്യ വകുപ്പിനും കഴിയും എന്നിരിക്കെ താങ്കൾ എന്തിനാണ് ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിക്ക് എതിരെ കേരളത്തിൽ പരാതി നൽകിയത് , ഇത് പുകമറ സൃഷ്ടിക്കാൻ അല്ലേ ?

മാത്യു കുഴൽനാടൻ്റെ വരുമാനത്തെ പറ്റിയും അനധികൃത ഭൂമി ഇടപാടിനെ പറ്റിയും നിരവധി ആക്ഷേപങ്ങൾ വന്ന് കഴിഞ്ഞല്ലോ ? തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ആസ്തി ബാധ്യതകളെ പറ്റി സംശയങ്ങൾ ഉയരുന്നുണ്ടെല്ലോ ? താങ്കൾ തന്നെ താങ്കളുടെ സ്ഥാപനത്തിന് വിദേശ പണം വന്നതായി സമ്മതിക്കുന്നുണ്ടല്ലോ ? എത്ര കോടി രൂപയുടെ വിദേശ പണം വന്നു എന്ന് വെളിപ്പെടുത്താമോ ? അഭിഭാഷകവൃത്തിയിലൂടെയാണ് വരുമാനം എന്ന് പറയുന്നു . കഴിഞ്ഞ 25 വർഷത്തിലധികമായി മുഴുവൻ സമയ പൊതുപ്രവർത്തകൻ ആയ മാത്യു കുഴൽനാടൻ
ഇന്ത്യയിലെ വിവിധ കോടതികളിൽ ഒരേ സമയം ഹാജരാകുകയും , അതേ സമയം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് പൊതുപ്രവർത്തനം നടത്തി എന്ന് പറയുന്നത് വൈദൂദ്ധ്യം ഇല്ലേ ? അഭിഭാഷകനായി എൻ ട്രോൾ ചെയ്ത ശേഷം അദ്ദേഹം എത്ര കേസുകളിൽ നേരിട്ട് വക്കാലത്ത് എടുത്തു , എത്ര കേസുകളിൽ ഹാജരായി എത്ര രൂപ കക്ഷികളിൽ നിന്ന് ഫീസ് ഇനത്തിൽ കൈപ്പറ്റി , അതിൽ എത്ര രൂപ ബാങ്ക് ഇടപാട് വഴി ആണ് നടന്നത് . എത്ര രൂപ ടി ഡി എസ് കൊടുത്തു , എന്നത് വെളിപെടുത്താൻ കഴിയുമോ ?മാത്യുവിൻ്റെയും കുടുംബാംഗങ്ങളുടെയും കഴിഞ്ഞ 10 വർഷത്തെ ആദായ നികുതി രേഖകൾ പുറത്ത് വിടാൻ തയ്യാറുണ്ടോ .