India തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെണ്ടുൽക്കർ By jithin chandran - August 24, 2023 0 170 FacebookTwitterWhatsAppTelegram യുവ വോട്ടർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ നിയമിക്കും. യുവ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് ആകർഷിക്കാൻ സച്ചിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിലൂടെ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം നടൻ പങ്കജ് ത്രിപാഠിയെ കമ്മീഷൻ ദേശീയ ഐക്കണായി നിയമിച്ചിരുന്നു. നേരത്തെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ഐക്കണുകളായിരുന്നു