കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്ന ആരോപണം; കോട്ടൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് യുഡിഎഫ് വിട്ടു

0
706

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് മുന്നണി വിട്ട് മുസ്ലിം ലീഗ്. യുഡിഎഫ് നിയന്ത്രണത്തിലുള്ള കോട്ടൂര്‍ സഹകരണ ബാങ്കിലെ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മുന്നണി വിടാന്‍ കാരണമായത്. കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചുവെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

ബാങ്കില്‍ നിലവില്‍ സെക്രട്ടറി ഇന്‍ ചാര്‍ജായ ലീഗ് നേതാവിനെ ബാങ്ക് ഭരണ സമിതി ഭൂരിപക്ഷ തീരുമാനത്തിലൂടെ പുറത്താക്കിയിരുന്നു. എം ബഷീറിനെ സെക്രട്ടറി ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് നീക്കി മറ്റൊരാള്‍ക്ക് ചുമതല നല്‍കുകയായിരുന്നു.

യുഡിഎഫ് ജില്ലാതല തീരുമാനത്തിന് വിരുദ്ധമായി ബോര്‍ഡ് യോഗം തീരുമാനമെടുത്തു എന്ന് മുസ്ലിം ലീഗ് വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുകയാണ് ചെയ്തതെന്ന് ബാങ്ക് പ്രസിഡന്റ്‌ പ്രജീഷ് തിരുവോട് പ്രതികരിച്ചു.