യൂട്യൂബറായ വനിതാ ഡോക്ടർ ഭർതൃഗൃഹത്തിൽ മരിച്ചു; ശുചിമുറിക്കകത്തു തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ

0
234

പാലക്കാട് മേഴത്തൂരിൽ യൂട്യൂബറായ വനിതാ ഡോക്ടറെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ വിനോദ് മേനോന്റെ ഭാര്യ ഡോ.ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭർതൃ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആയുർവേദ ഡോക്ക്ടറായ ഋതിക പെരിങ്ങോട് സ്വകാര്യ ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ഡോക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. കൂടാതെ യുട്യൂബിൽ വീഡിയോകൾ ചെയ്തും ഋതിക ശ്രദ്ധ നേടിയിരുന്നു. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.