Tuesday
16 December 2025
28.8 C
Kerala
HomePoliticsഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദിന്റെ സ്വത്ത്‌ കണ്ടുകെട്ടി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദിന്റെ സ്വത്ത്‌ കണ്ടുകെട്ടി

ഫാഷൻഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ പ്രതികളായ മുസ്ലീം ലീഗ്‌ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടി സർക്കാർ ഉത്തരവിറങ്ങി. കമ്പനി എം ഡിയും ലീഗ് നേതാവുമായിരുന്ന ചന്തേരയിലെ പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിംലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീൻ എന്നിവരുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം ഉത്തരവാദപ്പെട്ട സംസ്ഥാനതല അധികാരിയായ സംസ്ഥാന ഫിനാൻസ്‌ സെക്രട്ടറി സഞ്‌ജയ്‌ എം കൗൾ ആണ്‌ സ്വത്തുക്കൾ കണ്ടുകെട്ടികൊണ്ട്‌ ഉത്തരവിറക്കിയത്‌.

കേസ്‌ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച്‌ എസ്‌ പി വി . പി സദാനന്ദന്റെ റിപ്പോർട്ടിന്മേലാണ്‌ നടപടി. കമ്പനി ചെയർമാൻ എം സി ഖമറുദ്ദീൻ, എം ഡി പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന നാലുമുറികൾ അടങ്ങിയ ഫാഷൻ ഓർണമെന്റ്‌സ്‌ ജ്വല്ലറി കെട്ടിടവും ബംഗ്‌ളൂരു സിലികുണ്ടേ വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിലുള്ള ഒരേക്കർ ഭൂമിയും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.നേരത്തെ മറിച്ചു വിറ്റ ഖമർ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിക്കു വേണ്ടി എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട്‌ ടൗണിൽ വാങ്ങിയ ഭൂമിയും അതിലുള്ള നാലു കെട്ടിട മുറികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

170ൽ അധികം നിക്ഷേപകർക്ക്‌ 26 കോടിയിലധികം രൂപ തിരിച്ച്‌ നൽകാനുള്ളപ്പോൾ കമ്പനിക്ക്‌ ബാധ്യതയുള്ള ഒരാൾക്ക്‌ മാത്രം കെട്ടിടം മറിച്ച്‌ വിറ്റതിനു നിയമ സാധുതയില്ലെന്നു സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. എം ഡിയുടെയും ചെയർമാന്റെയും പേരിൽ ചെറുവത്തൂർ, കയ്യൂർ, തൃക്കരിപ്പൂർ, പയ്യന്നൂർ, കാലിക്കടവ്‌ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളും കണ്ടു കെട്ടിയതിൽ ഉൾപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments