ഇടുക്കിയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു

0
199

ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനു വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്കൻ സന്തോഷ് ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം വ്യക്തിവൈരാഗ്യം മൂലമാണെന്ന് കരുതുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. പരുക്കേറ്റ ഹരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.