സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേബസ് തട്ടിമരിച്ചു

0
187

സ്‌കൂള്‍വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥി അതേ സ്‌കൂള്‍ ബസ് തട്ടിമരിച്ചു. കാസർഗോഡ് പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറിയിലെ വിദ്യാര്‍ഥിനിയാണ് സോയ. ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം.

ബസില്‍ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി ബസിനടിയില്‍പ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തുകയും കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.