Tuesday
16 December 2025
28.8 C
Kerala
HomeEntertainmentമികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്, ചിത്രം റോക്കറ്റ് ട്രീ - ഇന്ദ്രൻസിന്...

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്, ചിത്രം റോക്കറ്റ് ട്രീ – ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായും ആലിയ ഭട്ടും കൃതി സനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. റോക്കറ്റ് ട്രീ ദി നമ്പി ഇഫക്ടാണ് മികച്ച ചിത്രം. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാര നേടി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

മറ്റ് പുരസ്ക്കാരങ്ങൾ

മികച്ച തിരക്കഥ – നായാട്ട്

മികച്ച മലയാള ചിത്രം- ‘ഹോം’

മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം

പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രൻസ്

മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

മികച്ച സംഗീതം: പുഷ്പ

മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി

മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്

മികച്ച ആസാമീസ് സിനിമ– ആനുർ

മികച്ച ബംഗാളി സിനിമ– കാൽകോക്കോ

മികച്ച ഹിന്ദി സിനിമ– സർദാർ ഉദം

മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ

മികച്ച കന്നട സിനിമ– 777 ചാർളി

മികച്ച തമിഴ് സിനിമ– കടസി വിവസായി

മികച്ച തെലുങ്ക് സിനിമ– ഉപ്പേന

മികച്ച നൃത്തസംവിധാനം– ആർആർആർ

മികച്ച സ്പെഷൽ എഫക്ട്സ്– ആർആർആർ

മികച്ച സംഗീതസംവിധാനം– ദേവി ശ്രീ പ്രസാദ്

മികച്ച പശ്ചാത്തല സംഗീതം– എം.എം..കീരവാണി

കോസ്റ്റ്യൂം ഡിസൈനർ– വീര കപൂർ ഈ

മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ

മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

മികച്ച സംഗീതം: ഇഷാൻ ദേവച്ച

മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: സുരിചി ശർമ

മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

മികച്ച സംവിധാനം: ബാകുൽ മാത്യാനി

മികച്ച ചിത്രം: ചാന്ദ് സാൻസേ

മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

RELATED ARTICLES

Most Popular

Recent Comments